നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി
Saturday, April 17, 2021 12:20 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. മ​ഴ​ക്കാ​ല പൂ​ര്‍​വ്വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ബ്ര​ഹ​ത് പ​ദ്ധ​തി​യും ത​യ്യാ​റാ​ക്കും.
കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ പി.​വി. അ​ന്‍​വ​ര്‍ എംഎ​ല്‍​എയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് പ്ര​ത്യേ​ക ഭ​ര​എ​ണ​സ​മി​തി യോ​ഗം ചേ​ര്‍​ന്ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ലെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷ​മാ​യാ​ല്‍ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് വാ​ട്ട​ര്‍ അ​ഥോറി​റ്റി എ​ഇയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ട​ങ്ക​ല്‍ ത​യാ​റാ​ക്കി​യി​രു​ന്നു. ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ വെ​ള്ളം എ​ത്തി​ച്ച് വീ​ടു​ക​ളി​ല്‍ വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.
വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ക​രാ​ര്‍ കൊ​ടു​ത്തു. മ​ഴ​ക്കാ​ല പൂ​ര്‍​വ്വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തോ​ടു​ക​ളും ചാ​ലു​ക​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. വെ​ളി​യ​ന്തോ​ട്, ജ്യോ​തി​പ്പ​ടി, ജ​ന​ത​പ്പ​ടി, ഹൈ​സ്‌​കൂ​ള്‍ റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലെ തോ​ട് ശു​ചീ​ക​രി​ക്കും. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ക​ക്കാ​ട​ന്‍ റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ എ​ച്ച.്‌​ഐ, ജെ.​എ​ച്ച്.​ഐ. മാ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കും.
തു​ട​ര്‍​ന്ന് മ​റ്റു വാ​ര്‍​ഡു​ക​ളി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം പ​റ​ഞ്ഞു. ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ക​ക്കാ​ട​ന്‍ റ​ഹീം, പി.​എം. ബ​ഷീ​ര്‍, യു.​കെ. ബി​ന്ദു എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. അ​തേ സ​മ​യം ന​ഗ​ര​സ​ഭ​യി​ലെ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ടെ​ന്‍​ഡ​ര്‍ തു​ക പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്ര​മേ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​റു​ള്ളു.
2018-ന് ​ശേ​ഷം രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ​ത്തെ ടെ​ന്‍​ഡ​ര്‍ തു​ക മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ ഏ​റെ കൂ​ടു​ത​ലാ​ണ​ന്നും ഇ​ത് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന അ​ടി​യി​ന്തി​ര കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പാ​ലോ​ളി മെ​ഹ​ബൂ​ബ് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ല്‍ പ​തി​നാ​യി​രം ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് 600 രൂ​പ മാ​ത്ര​മാ​ണ് ഈ ​ടാ​ക്കു​ന്ന​ത്.
ടെ​ന്‍​ഡ​ര്‍ ത​ന്ന വ്യ​ക്തി​യു​മാ​യി നെ​ഗോ​ഷ്യേ​റ്റ് ചെ​യ്ത് തു​ക കു​റ​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ ഓ​ണ്‍ ഫ​ണ്ടാ​ണ് ചി​ല വ​ഴി​ക്കേ​ണ്ട​തെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.