സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണം: സ​മ​ര​സ​മി​തി
Friday, April 16, 2021 12:56 AM IST
മ​ല​പ്പു​റം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ല​ഭി​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രെ മ​തി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ സ​സ്പെ​ൻ​ഡ് ചെ​യ്ത സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു സ​മ​ര സ​മി​തി ജി​ല്ലാ ക​മ്മി​റ്റി. ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യ ജീ​വ​ന​ക്കാ​രും ഇ​ര​ട്ട ഡ്യൂ​ട്ടി ല​ഭി​ച്ച​വ​രും ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രും ഇ​തി​ൽ​പ്പെ​ടു​ന്നു. ഇ​വ​രി​ൽ നി​ന്നു മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​തെ ന​ട​ത്തി​യ സ​സ്പെ​ൻ​ഷ​ൻ തീ​ർ​ത്തും അ​ന്യാ​യ​മാ​ണ്.
ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​രം പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഈ ​അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​തെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര സ​മി​തി ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ൽ ക​ണ്ട് സം​ഘ​ട​ന​യു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഇ.​പി. നൗ​ഫ​ൽ, കെ.​സി. സു​രേ​ഷ് ബാ​ബു, പി. ​ഷാ​ന​വാ​സ്, പി.​ടി സൈ​ഫു​ദീ​ൻ, എ. ​കു​ഞ്ഞാ​ലി​ക്കു​ട്ടി, ച​ക്ര​പാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.