തെ​ര​ഞ്ഞെ​ടു​പ്പ്: ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Wednesday, April 14, 2021 12:10 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ആ​രം​ഭി​ച്ചു. ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള സെ​ന്‍റ​റു​ക​ളി​ലെ​ത്തി​യാ​ണ് ജീ​വ​ന​ക്കാ​ർ ടെ​സ്റ്റ് ന​ട​ത്തി​യ​ത്. മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ്, നി​ല​ന്പൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
നാ​ളെ വൈ​കീ​ട്ട് മൂ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ, കോ​ട്ട​ക്ക​ൽ, തി​രൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ലും 16ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് മ​ഞ്ചേ​രി മി​നി​സ്റ്റേ​ഷ​ൻ, മ​ല​പ്പു​റം എം​എ​സ്പി ക്യാ​ന്പ്, പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലും 17ന് ​വൈ​കീ​ട്ട് മൂ​ന്നി​നു മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലും കു​റ്റി​പ്പു​റം മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലും ഒ​രു​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി എ​ടു​ത്ത എ​ല്ലാം ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കും 17ന് ​വൈ​കീ​ട്ട് മൂ​ന്നി​നു മ​ല​പ്പു​റം ഗ്രാ​മീ​ണ ബാ​ങ്കി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.