എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Tuesday, April 13, 2021 1:17 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​നു​യാ​ത്ര ലി​വിം​ഗ്് ഹോ​മി​നു ഫ​ണ്ട് ശേ​ഖ​ര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ഭ​ക്ഷ്യ​മേ​ള ന​ട​ത്തി. നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​നു സ​മീ​പ​വും തേ​ക്ക് മ്യൂ​സി​യം പ​രി​സ​ര​ത്തു​മാ​ണ് ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി​യ​ത്. ബി​രി​യാ​ണി​യും കു​ലു​ക്കി സ​ർ​ബ​ത്തു​മു​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. മേ​ള​യു​ടെ ഭാ​ഗ​മാ​യി ചെ​ല​വ് ക​ഴി​ച്ച് 65,000 രൂ​പ​യോ​ളം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഒ​രു രൂ​പ പോ​ലും കൈ​പ്പ​റ്റാ​തെ​യാ​ണ് സേ​വ​നം ചെ​യ്യു​ന്ന​ത്. ഭ​ക്ഷ്യ​മേ​ള​യി​ലൂ​ടെ താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞു.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ സെ​റി​ബ്ര​ൽ പ​ൾ​സി, ഓ​ട്ടി​സം എ​ന്നീ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രെ​യും മ​റ്റു മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന 18 വ​യ​സ് ക​ഴി​ഞ്ഞ വ്യ​ക്തി​ക​ളെ സം​ര​ക്ഷി​ക്കാ​നും പ​രി​ച​രി​ക്കാ​നും വേ​ണ്ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി അ​ക​ന്പാ​ട​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ്ഥാ​പ​ന​മാ​ണ് അ​നു​യാ​ത്ര അ​സി​സ്റ്റ​ഡ് ലി​വിം​ഗ് ഹോം. ​വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ൽ ഇ​പ്പോ​ൾ മു​പ്പ​തോളം അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തി​ൽ ആ​രം​ഭി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ സം​രം​ഭ​മാ​ണി​ത്. അ​ന്തേ​വാ​സി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​നും വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ൾ​ക്കു​മൊ​ക്കെ​യാ​യി ദി​നം​പ്ര​തി 1500 രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്.
കോ​വി​ഡി​നു ശേ​ഷം സ്ഥാ​പ​നം പ​ഴ​യ പോ​ലെ സ​ജീ​വ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് വ​ലി​യ പ്ര​ശ്നം. അ​ത് മ​റി​ക​ട​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഭ​ക്ഷ്യ മേ​ള ന​ട​ത്തി​യ​ത്. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ കോ​ള​ജ് ത​ല​ത്തി​ലു​ള്ള നി​ല​ന്പൂ​ർ ക്ല​സ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഭ​ഷ്യ​മേ​ള ന​ട​ത്തി​യ​ത്.
ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ ഭ​ക്ഷ്യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ​്തു. അ​നു​യാ​ത്ര അ​സി​സ്റ്റ​ഡ് ലീ​വിം​ഗ് ഹോം ​ചെ​യ​ർ​മാ​ൻ പി.​ടി. ഉ​സ്മാ​ൻ, വ​ർ​ക്കിം​ഗ് ക​ണ്‍​വീ​ന​ർ ഡോ. ​അ​ബ്ദു​ൾ​വ​ഹാ​ബ,് അം​ഗ​ങ്ങ​ളാ​യ പ്ര​മീ​ള, ഷി​ബു, കെ. ​മു​ഹ​മ്മ​ദ്കു​ട്ടി, അ​ബ്ദു​ൾ മ​ജീ​ദ്, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. എ.​പി. സ​മീ​റ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി ത​ൻ​ഷീ​ദ്, ഹ​ഫീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.