സി​ഗ്ന​ൽ ബോ​ർ​ഡു​ക​ൾ വ ൃ​ത്തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, April 13, 2021 1:16 AM IST
അ​ങ്ങാ​ടി​പ്പു​റം: റോ​ഡ്സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ലെ സി​ഗ്ന​ൽ ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​ണ് അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ക​ർ​മ​നി​ര​ത​രാ​യ​ത്.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​കെ.​നാ​രാ​യ​ണ​ൻ, ടി.​കെ.​റ​ജീ​ന, എ.​പി.​ആ​ന​ന്ദ​ൻ, സി.​ജെ.​ആ​ന്‍റ​ണി, ഭാ​ര​വാ​ഹി​ക​ളാ​യ അ​ർ​ജു​ൻ, സാ​ന്ദ്ര പു​ല്ലാ​നി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ഴ​കി​യ മ​ത്സ്യം
പി​ടി​കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നു 75 കി​ലോ​ഗ്രാം പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ വ​ത്ത​ൾ, ചെ​മ്മീ​ൻ തു​ട​ങ്ങി 50 കി​ലോ​യോ​ളം ഫോ​ർ​മ​ലി​ൻ ക​ല​ർ​ത്തി​യ മ​ത്സ്യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ച​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ത​റ​യി​ൽ ബ​സ്് സ്റ്റാ​ൻ​ഡി​ലെ റി​ട്ടെ​യി​ൽ മ​ത്സ്യ ക​ട​ക​ൾ, പ​ഴ​യ മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ന​യി​ൽ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ബി​ബി മാ​ത്യു, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ദി​ലീ​പ് കു​മാ​ർ, എം. ​ഗോ​പ​കു​മാ​ർ, സി. ​മു​നീ​ർ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രാ​യ റം​ഷാ​ദ്, അ​ഫ്സ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.