വേ​ന​ൽ ക​ടു​ത്തു, കാ​ട്ടാ​ന​ക​ൾ പു​ഴ​ക​ളു​ടെ തീ​ര​ങ്ങ​ളി​ലേ​ക്ക്
Monday, April 12, 2021 12:46 AM IST
നി​ല​ന്പൂ​ർ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ വെ​ള്ള​വും ഭ​ക്ഷ​ണ​വും തേ​ടി കാ​ട്ടാ​ന​ക​ൾ ചാ​ലി​യാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ഴ​ക​ളു​ടെ തീ​ര​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്നു. രാ​ത്രി​യോ​ടെ സൗ​രോ​ർ​ജ വേ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് ആ​ന​ക​ൾ വ​രു​ത്തു​ന്ന​ത്. ചാ​ലി​യാ​ർ, മ​ന്പാ​ട്, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ്, ക​രു​ളാ​യി, അ​മ​ര​ന്പ​ലം, ചോ​ക്കാ​ട്, മൂ​ത്തേ​ടം, ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പു​ഴ​ക​ളോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷം പ​ട്ടാ​പ്പ​ക​ൽ പോ​ലും നി​ല​ന്പൂ​രി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി. ചാ​ലി​യാ​ർ, കു​റു​വ​ൻ പു​ഴ, കു​തി​ര​പ്പു​ഴ, ചെ​റു​പു​ഴ, ക​രി​ന്പു​ഴ, കോ​ട്ട​പ്പു​ഴ, പു​ന്ന​പ്പു​ഴ, കാ​ഞ്ഞി​ര​പ്പു​ഴ എ​ന്നീ പു​ഴ​ക​ളു​ടെ തീ​ര​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം കാ​ട്ടാ​ന​ക​ൾ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​കൃ​ഷി ഏ​റെ​യു​ള്ള ഗ്രാ​മ​മാ​യ തോ​ട്ട​പ്പ​ള്ളി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 20,000 ത്തി​ലേ​റെ നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ല​ന്പൂ​ർ, ഏ​റ​നാ​ട്, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ കൃ​ഷി ന​ശി​പ്പി​ച്ചു. വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു ഇ​റ​ങ്ങു​ന്ന​ത് ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വ​ന​ത്തി​നു​ള്ളി​ൽ കു​ള​ങ്ങ​ൾ വ​നം വ​കു​പ്പ് കു​ഴി​ച്ചെ​ങ്കി​ലും 90 ശ​ത​മാ​നം കു​ള​ങ്ങ​ളി​ലും വെ​ള്ള​മി​ല്ല. ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ​ന​ത്തി​നു​ള്ളി​ൽ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യും ഫ​ലം ക​ണ്ടി​ല്ല. വെ​ള്ള​വും ഭ​ക്ഷ​ണ​വും തേ​ടി ഉ​ൾ​വ​ന​ങ്ങ​ളി​ൽ നി​ന്നു കൂ​ട്ട​ത്തോ​ടെ പു​ഴ​യോ​ര​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ തി​രി​ച്ചു പോ​കാ​ൻ കൂ​ട്ടാ​ക്കാ​ത്ത​തും വ​ലി​യ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.