കെഎസ്എ​സ്പി​യു സ​മ്മേ​ള​നം
Sunday, April 11, 2021 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെഎ​സ്എ​സ്പി​യു) മ​ങ്ക​ട ബ്ലോ​ക്ക് സ​മ്മേ​ള​നം കു​റു​വ ജി​എ​ൽ​പി സ്കൂ​ളി​ൽ വ​ച്ചു ന​ട​ന്നു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി.​അ​ബ്ദു​ൾ ക​രീം ഉ​ൽ​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജോ.​സെ​ക്ര​ട്ട​റി കെ.​ടി.​അ​ലി അ​സ്ക​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​പി.​മോ​ഹ​ന​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​ര​വു​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​കു​ഞ്ഞി മു​ഹ​മ്മ​ദ് (പ്ര​സി​ഡ​ന്‍റ്),സി.​പി.​മോ​ഹ​ന​ൻ (സെ​ക്ര​ട്ട​റി), പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.