കാ​റ്റും മ​ഴ​യും! വാ​ഴ​ക്കൃഷി നശിച്ചു
Sunday, April 11, 2021 12:27 AM IST
ഏ​ലം​കു​ളം: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കു​ന്ന​ക്കാ​വ്, മു​തു​കു​റു​ശി ഭാ​ഗ​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ൽ​പ​രം വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു വീ​ണു.
ആ​ക്ക​പ​റ​ന്പി​ൽ അ​ബ്ദു​റ​ഹ്മാ​ൻ, വ​ലി​യ​തൊ​ടി മു​ഹ​മ്മ​ദ് ഷാ, ​ന​ടു​വ​കാ​ട്ടി​ൽ വാ​പ്പു​ട്ടി, പു​ഴ​ക്ക​ത്തൊ​ടി സ്രാ​ജു, ഇ​ല്യാ​സ്, ചേ​ങ്ങോ​ട​ത്ത് രാ​മ​ൻ, മ​ഠ​ത്തി​ൽ വേ​ണു, മൈ​ലാ​ടി വി​ശ്വൻ, ന​ടു​വ​ക്കാ​ട്ടി​ൽ അ​ബ്ദു​റ​ഹ്മാ​ൻ, മ​ഠ​ത്തി​ൽ ഉ​ണ്ണി എ​ന്നി​വ​രു​ടെ വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ ന​ശി​ച്ച​ത്.
വി​ള​പ്പെ​ടു​പ്പി​ന് പാ​ക​മാ​യ​തും മ​റ്റു​മാ​യ വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. മ​റ്റു ക​ർ​ഷ​ക​രു​ടെ ക​പ്പ കൃ​ഷി​ക്കും നാ​ശം സം​ഭ​വി​ച്ചു.
കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സ്ഥ​ല​ങ്ങ​ൾ ഏ​ലം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് അം​ഗം സ​ൽ​മ കു​ന്ന​ക്കാ​വ് സ​ന്ദ​ർ​ശി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ച​ർ​ച്ച ചെ​യ്തു പ​ഞ്ചാ​യ​ത്തി​ന്‍റെയും, കൃ​ഷി​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​മെ​ന്ന് സ​ൽ​മ കു​ന്ന​ക്കാ​വ് അ​റി​യി​ച്ചു.