ഡെ​ങ്കി​പ്പനി: ക​ൽ​ക്കു​ണ്ടി​ൽ പ്ര​തി​രോ​ധം തു​ട​ങ്ങി
Saturday, April 10, 2021 12:50 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി ദി​നം​പ്ര​തി കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ൽ ക​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യവ​കു​പ്പും സം​യു​ക്ത​മാ​യി ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ ലാ​ർ​വ​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ചു. ക​ൽ​ക്കു​ണ്ട് വാ​ർ​ഡി​ലാ​ണ് ഡെ​ങ്കി​പ്പ​നി അ​ധി​ക​രി​ച്ചു വ​രു​ന്ന​ത്. മേ​ഖ​ല​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടിക്കി​ട​ക്കു​ന്ന വീ​പ്പ​ക​ളി​ൽ കൊ​തു​കി​ന്‍റെ ആ​യി​ര​ക്ക​ണ​ക്കി​ന് ലാ​ർ​വ​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​യെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
തോ​ട്ട​വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണം.
റ​ബ​ർ ചി​ര​ട്ട​ക​ൾ വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ത്ത രീ​തി​യി​ൽ ക​മ​ഴ്ത്തി വ​യ്ക്കു​ക, കൊ​ക്കോ തൊ​ണ്ടു​ക​ൾ ശേ​ഖ​രി​ച്ചു കു​ഴി​യി​ലി​ട്ട് മൂ​ടു​ക, പാ​ള​ക​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് ക​ർ​ഷ​ക​ർ മു​ൻ​തൂ​ക്കം ന​ൽ​ക​ണം.
ഡെ​ങ്കി​പ്പ​നി നി​ർ​മാ​ർ​ജ​ന പ്ര​വൃ​ത്തി​ക​ളി​ൽ ജ​ന​ങ്ങ​ൾ ഒ​ത്തൊ​രു​മി​ച്ച് പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
വി.​എ​സ്.പൊ​ന്ന​മ്മ ഓ​ർ​മി​പ്പി​ച്ചു.