പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Saturday, April 10, 2021 12:49 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പു​റം, മ​ങ്ക​ട, മ​ക്ക​ര​പ​റ​ന്പ്, കൂ​ട്ടി​ല​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ത്സ്യ മാ​ർ​ക്ക​റ്റി​ലും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം, ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ മ​ങ്ക​ട സ​ർ​ക്കി​ളി​ന്‍റെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​തു​കാ​ര​ണം പ​ഴ​കി​യ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ ന​ശി​പ്പി​ച്ചു.
വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം, ഓ​യി​ലു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ​ഴി​യോ​ര മ​ത്സ്യ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​ഴു​കി​യ മ​ത്സ്യം വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യും വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. മ​ങ്ക​ട സ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ കെ. ​റെ​മി​ദ, മൊ​ബൈ​ൽ ലാ​ബ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റുമാ​രാ​യ റം​ഷാ​ദ്, അ​ഫ്സ​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.