ഫ​ർ​ണീച്ച​ർ ഷെ​ഡി​ന് തീ​പ്പി​ടി​ച്ചു
Friday, April 9, 2021 1:17 AM IST
മ​ന്പാ​ട്: മ​ന്പാ​ട് പു​ള്ളി​പ്പാ​ട​ത്ത് ഫ​ർ​ണീച്ച​ർ ഷെ​ഡ് തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. ഇന്നലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു. പു​ള്ളി​പ്പാ​ടം വ​ലി​യ പീ​ടി​യേ​ക്ക​ൽ സു​ബൈ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫ​ർ​ണി​ച്ച​ർ ഷെ​ഡ്. അ​ക​ത്തു​ണ്ടാ​യി​രു​ന്ന മ​ര​ത്ത​ടി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
നി​ല​ന്പൂ​രി​ൽ നി​ന്നും തി​രു​വാ​ലി​യി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സം​ഘം സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലേ​ക്കും റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്കും തീ ​പ​ട​രാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഒ.​കെ. അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ കെ. ​യൂ​സ​ഫ​ലി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ര​മേ​ശ്, വൈ.​പി.ശ​റ​ഫു​ദീ​ൻ, ടി.​കെ.നി​ഷാ​ന്ത്, തി​രു​വാ​ലി നി​ല​യ​ത്തി​ൽ നി​ന്നു അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ബ്ദു​സ​ലാം, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എം. ​ഹ​ബീ​ബ് റ​ഹ്മാ​ൻ, രാ​ജീ​വ്, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.