മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം
Saturday, March 6, 2021 12:43 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം ഗ്രൗ​ണ്ടി​ന് സ​മീ​പം മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഏ​റ​നാ​ട് ട്രേ​ഡേ​ഴ്സാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. രാ​ത്രി എ​ട്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​മ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ട​യ​ട​ച്ചു​പോ​യി​രു​ന്നു. ഷ​ട്ട​റി​നു​ള്ളി​ൽ നി​ന്നും പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ടി​രു​ന്നു.
പി​ന്നീ​ട് പു​ക പ​ര​ന്ന​തോ​ടെ ക​ട​യു​ട​മ​യെ​ത്തി ഷ​ട്ട​ർ തു​റ​ന്ന​പ്പോ​ൾ തീ ​ആ​ളി​പ​ട​രു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു. നി​ല​ന്പൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​നി​ട​യാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.