പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ അ​പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Monday, March 1, 2021 12:11 AM IST
നി​ല​ന്പൂ​ർ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ ബാ​ഹ്യ സ​മ്മ​ർ​ദ​പ്ര​കാ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ചോ​ദ്യ​പേ​പ്പ​റി​ന്‍റെ ഘ​ട​ന​യി​ലും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലും വ​രു​ത്തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.
പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചും ഫോ​ക്ക​സ് ഏ​രി​യ നി​ശ്ച​യി​ച്ചും ന​ൽ​കി​യ ശേ​ഷം അ​തി​ന് പു​റ​മെ​യു​ള്ള ഭാ​ഗ​ങ്ങ​ളും ചേ​ർ​ത്ത് ഇ​ര​ട്ടി മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് കു​ട്ടി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കും. മാ​ത്ര​മ​ല്ല കു​ട്ടി​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ ചോ​ദ്യ​ങ്ങ​ൾ വാ​യി​ച്ചെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ അ​റി​യു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​ര​മെ​ഴു​താ​ൻ പോ​ലും സ​മ​യം ല​ഭി​ക്കാ​തി​രി​ക്കു​ന്ന അ​പ​ക​ട​വും സം​ഭ​വി​ക്കാം. ചോ​ദ്യ​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ല്യ നി​ർ​ണ​യ​വും ഏ​റെ സ​ങ്കീ​ർ​ണ​മാ​കും. പേ​പ്പ​റു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് മൂ​ല്യ നി​ർ​ണ​യ ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ മൂ​ല്യ നി​ർ​ണ​യം പ്ര​ഹ​സ​ന​മാ​യും മാ​റും. കാ​ല​ങ്ങ​ളാ​യി യാ​തൊ​രു പ​രാ​തി​ക​ൾ​ക്കും ഇ​ട​ന​ൽ​കാ​തെ​യും വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തി​യു​മാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ന്നു വ​ന്നി​രു​ന്ന​ത്.
എ​ന്നാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ ബി​ആ​ർ​സി ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യ​തോ​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പും സ​ങ്കീ​ർ​ണ​മാ​യി. മ​റ്റു സ്കൂ​ളു​ക​ളി​ൽ പൊ​തു​പ​രീ​ക്ഷ​ക്ക് നി​യോ​ഗി​ക്ക​പ്പ​ട്ടി​രി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ മോ​ഡ​ൽ പ​രീ​ക്ഷാ ദി​ന​ത്തി​ലും നി​യ​മി​ക്ക​പ്പെ​ട്ട സ്കൂ​ളി​ലെ​ത്ത​ണ​മെ​ന്ന സ​ർ​ക്കു​ല​റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.
ഇ​ത്ത​രം അ​ധ്യാ​പ​ക​ർ സ്വ​ന്തം സ്കൂ​ളി​ൽ മാ​തൃ​കാ​പ​രീ​ക്ഷാ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ട​വ​രാ​ണെ​ന്നി​രി​ക്കെ പൊ​തു പ​രീ​ക്ഷ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട സ്കൂ​ളി​ൽ രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് മു​ന്പാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന നി​ർ​ദേ​ശ​വും അ​പ്രാ​യോ​ഗി​ക​മാ​ണ്.
ചീ​ഫ് സൂ​പ്ര​ണ്ട്, ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ട് ല​ഭി​ച്ച​വ​രെ​ല്ലാം മു​തി​ർ​ന്ന​വ​രും വ​നി​ത​ക​ളു​മാ​യ​തി​നാ​ൽ​ത്ത​ന്നെ പ​രീ​ക്ഷാ ദി​ന​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് മു​ൻ​പാ​യി സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ക എ​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും അ​തി​നാ​ൽ​ത്ത​ന്നെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ പു​ന:​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.