നാ​ട്ട​ര​ങ്ങ് ആ​ദി​വാ​സി​ക​ളു​ടെ ഉ​ത്സ​വ​മാ​യി
Monday, March 1, 2021 12:11 AM IST
കാ​ളി​കാ​വ്: അ​ഞ്ച് നാ​ൾ നീ​ണ്ട് നി​ന്ന നാ​ട്ട​ര​ങ്ങ് ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്‍റ് ആ​ദി​വാ​സി കോ​ള​നി സ്കൂ​ളി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന​ച​ട​ങ്ങി​ൽ സ്കൂ​ളി​ൽ നി​ന്ന് വി​ര​മി​ച്ച പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്ന ബാ​ബു​രാ​ജ് മാ​സ്റ്റ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. കാ​ടി​ന്‍റെ മ​ക്ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചൂ​ര​പ്പി​ലാ​ൻ ഷൗ​ക്ക​ത്ത് അ​ട​ക്കം ചു​വ​ട് വെ​ച്ച​തോ​ടെ നാ​ട്ട​ര​ങ്ങ് കോ​ള​നി​വാ​സി​ക​ളു​ടെ ഉ​ത്സ​വ​മാ​യി മാ​റി. നാ​ട​ൻ പാ​ട്ടു​ക​ലാ​കാ​ര​ൻ സു​രേ​ഷ് തി​രു​വാ​ലി അ​ഞ്ചു ദി​വ​സ​വും ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പി​ൽ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി.
കോ​വി​ഡ് കാ​ല​ത്ത് സ്കൂ​ളു​ക​ൾ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വി​കാ​സ​ത്തി​ന് വേ​ണ്ടി​യാ​ണ് നാ​ട്ട​ര​ങ്ങ് സ​ഹ​വാ​സ ക്യാ​ന്പ് ന​ട​ത്തി​യ​ത്. പാ​ട്ടും ക​ളി​യും ചി​രി​യു​മാ​യി അ​ഞ്ച് ദി​വ​സം കോ​ള​നി​യി​ൽ ഉ​ത്സ​വം ത​ന്നെ​യാ​യി​രു​ന്നു.
സു​രേ​ഷ് തി​രു​വാ​ലി​യേ​യും, ബാ​ബു​രാ​ജ് മാ​സ്റ്റ​റേ​യും വാ​ർ​ഡ് മെ​ന്പ​ർ ഷാ​ഹി​ന ഗ​ഫൂ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്കൂ​ൾ പി​ടി​എ​യും കോ​ള​നി നി​വാ​സി​ക​ളും ചേ​ർ​ന്ന് ബാ​ബു​രാ​ജ് മാ​സ്റ്റ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. ബി​ആ​ർ​സി​യു​ടേ​യും ക്യാ​ന്പ് അം​ഗ​ങ്ങ​ളു​ടേ​യും ഉ​പ​ഹാ​ര​ങ്ങ​ൾ സു​രേ​ഷ് തി​രു​വാ​ലി​ക്ക് കു​ട്ടി​ക​ൾ ന​ൽ​കി. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​ര​വും ന​ൽ​കി.