കോ​ണ്‍​ഗ്ര​സ് തെര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം തു​ട​ങ്ങി
Saturday, February 27, 2021 11:52 PM IST
നി​ല​മ്പൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്ര​വ​ര്‍​ത്ത​ക​രെ സ​ജ്ജ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി. വാ​ര്‍​ഡ് ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ശി​ല്‍​പ​ശാ​ല​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളി​ല്‍ അ​റു​പ​തി​ലേ​റെ സീ​റ്റു​ക​ള്‍ നേ​ടു​ക​യെ​ന്ന​താ​ണ് 60+ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​​ല്‍​പ്പ​ശാ​ല​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പാ​ര്‍​ട്ടി നി​ശ്ച​യി​ക്കു​ന്ന ട്രെ​യ്‌​ന​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ല്‍​പ്പ​ശാ​ല​ക​ള്‍ ന​ട​ക്കു​ന്ന​ത്. പു​തി​യ സ​ഹ​ച​ര്യ​ത്തി​ല്‍ തിെര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട് വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും പ്ര​ച​ര​ണ ശൈ​ലി​യു​മാ​ണ് ശി​ല്‍​പ​ശാ​ല​യി​ല്‍ ച​ര്‍​ച ചെ​യ്യു​ന്ന​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ അ​നു​കൂ​ല​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നു​ണ്ട്. നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് ശി​ല്‍​പ്പ​ശാ​ല ഡിസിസി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്‌​കാ​ര സാ​ഹി​തി ചെ​യ​ര്‍​മാ​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ഡിസിസി സെ​ക്ര​ട്ട​റി​മാ​രാ​യ എ​ന്‍.​എ. ക​രീം, അ​നീ​ഷ് എ​ട​യാ​ല​ത്ത്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ഗോ​പി​നാ​ഥ്, ഷെ​റി ജോ​ര്‍​ജ്, പാ​ലൊ​ളി മ​ഹ്ബൂ​ബ് , എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. അ​ബ്ദു​ൾ റ​ഷീ​ദ്, സ​ന്തോ​ഷ് കോ​ളേ​രി എ​ന്നി​വ​ര്‍ ശി​ല്‍​പ്പ​ശാ​ല​യി​ലെ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.