ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളുന്നു
Saturday, February 27, 2021 11:51 PM IST
പ​ട്ടി​ക്കാ​ട്: പ​ട്ടി​ക്കാ​ട് മു​ള​ള്യാകു​ർ​ശി റോ​ഡ് തു​ട​ങ്ങി നൂ​റ് മീ​റ്റ​ർ മു​ക​ളി​ലാ​യി മാ​ലി​ന്യ​ം തള്ളുന്നത് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു. മാ​ലി​ന്യം തള്ളുന്ന​വ​രെ ക​ണ്ടെ​ത്താൻ സിസിടിവി കാ​മ​റക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി കൊ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.