എ​ട്ട് വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടി മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു
Saturday, February 27, 2021 12:24 AM IST
മ​ല​പ്പു​റം: മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​കാ​നൊ​രു​ങ്ങി ജി​ല്ല​യി​ൽ എ​ട്ട് വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ർ​മ്മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ശി​ല​യി​ട്ടു. കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്ന് ഒ​രു​കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത്.
ജി​യു​പി​എ​സ് ചെ​ങ്ങ​ര, ജി​എം​യു​പി​എ​സ് മു​ണ്ട​ന്പ്ര, ജി​എ​ൽ​പി​എ​സ് കി​ഴി​ശ്ശേ​രി, ജി​എ​ച്ച്എ​സ് പ​ന്നി​പ്പാ​റ, ജി​എ​ച്ച്എ​സ് വെ​റ്റി​ല​പ്പാ​റ, ജി​യു​പി​എ​സ് മൂ​ർ​ക്ക​നാ​ട്, ജി​യു​പി.​എ​സ് പാ​ങ്ങ്, ജി​എം​യു​പി​എ​സ് ഒ​റ​വ​ന്പ​റം എ​ന്നി​വി​ട​ങ്ങി​ലാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ല​പ്പു​റം: കെ​ൽ​ട്രോ​ണി​ൽ പ്രൊ​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഫി​ലിം മെ​യ്ക്കിം​ഗ് ടെ​ക്നി​ക്സ് കോ​ഴ്സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ഒ​രു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി.
എ​സ്എ​സ്എ​ൽ​സി ആ​ണ് യേ​ഗ്യ​ത. വി​വ​ര​ങ്ങ​ൾ​ക്ക്: ഹെ​ഡ് ഓ​ഫ് സെ​ന്‍റ​ർ, കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ർ, കെ​ൽ​ട്രോ​ണ്‍ ടൂ​ൾ റൂം ​കം ട്ര​യിം​ഗ് സെ​ന്‍റ​ർ, തൃ​ക്ക​ണാ​പു​രം, കു​റ്റി​പ്പു​റം, 0494 2697288, 7306451408