ജാ​മി​അ നൂ​രി​യ്യ സ​ന​ദ്‌ദാ​ന സ​മ്മേ​ള​നം
Saturday, February 27, 2021 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ​യു​ടെ 58-ാം വാ​ർ​ഷി​ക 56-ാം സ​ന​ദ‌്ദാ​ന സ​മ്മേ​ള​നം മാ​ർ​ച്ച് 27ന് ​ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ത്മീ​യ സം​ഗ​മ​ങ്ങ​ൾ ന​ട​ക്കും. ജാ​മി​അഃ നൂ​രി​യ്യ​ക്ക് മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം ഉ​ജ്ജ്വ​ല നേ​തൃ​ത്വം ന​ൽ​കി​യ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ആ​ണ്ടി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് 24നാ​ണ് ആ​ത്മീ​യ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.
മൗ​ലി​ദ് പാ​രാ​യ​ണം, അ​നു​സ്മ​ര​ണം, ജാ​മി​അഃ നൂ​രി​യ്യഃ​യെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ ന​ട​ക്കും. നി​ശ്ച​യി​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് ജാ​മി​അഃ നൂ​രി​യ്യഃ​യു​ടെ ദൗ​ത്യ​ങ്ങ​ളെ വ​ൻ​വി​ജ​യ​മാ​ക്കാ​ൻ എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളും കെ.​ആ​ലി​ക്കു​ട്ടി മു​സ്ലിയാ​രും അ​ഭ്യ​ർ​ത്ഥി​ച്ചു.