സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Saturday, February 27, 2021 12:22 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടീ​ക്ക് സി​റ്റി ല​യ​ണ്‍​സ് ക്ല​ബ് സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ സ്വ​ദേ​ശി ജ​യിം​സ് ജോ​സ​ഫി​ന് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ സാ​ജു ആ​ന്‍റ​ണി പ​ത്താ​ട​നും സെ​ക്ക​ന്‍റ് ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ സു​ഷ​മ ന​ന്ദ​കു​മാ​റും ചേ​ർ​ന്ന് കൈ​മാ​റി​യ​ത്.
ഫാ.​തോ​മ​സ് തു​ന്പ​ചി​റ​യി​ൽ, ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ.​സ​ജാ​ദ്, ജോ​സ് ജോ​സ​ഫ്, പി.​കെ.​സോ​മ​ൻ, ജോ​ണ്‍ മാ​ത്യു, രാ​ധാ​ക്യ​ഷ്ണ​ൻ, വി.​സി.മാ​ത്യു, ഡോ.​സാ​ജു, എം.​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു, 17 വ​ർ​ഷ​മാ​യി വാ​ട​ക വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ത്തി​ന് മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വീ​ട് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത് . ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ നാ​ല് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് നി​ല​ന്പൂ​ർ ടീ​ക്ക് സി​റ്റി വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.