ജി​ല്ല​യി​ൽ 278 പേ​ർ​ക്കു കോ​വി​ഡ്
Saturday, February 27, 2021 12:22 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 278 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു. 266 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും ഏ​ഴ് പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ. വി​ദേ​ശ​ത്ത് നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ നാ​ല് പേ​ർ​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 213 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി.
21,225 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 2,784 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 186 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 71 പേ​രും 61 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

മ​ല​പ്പു​റം: എ​ട​പ്പാ​ൾ ത​വ​നൂ​ർ റോ​ഡി​ൽ (പ​ഴ​യ ബ്ലോ​ക്ക് മു​ത​ൽ അ​യി​ങ്ക​ലം വ​രെ) ബി.​എം ആ​ൻ​ഡ് ബി.​സി പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ൽ കു​ടി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്ന് മു​ത​ൽ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. എ​ട​പ്പാ​ൾ ഭാ​ഗ​ത്ത് നി​ന്ന് കു​റ്റി​പ്പു​റ​ത്തേ​ക്ക് പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട്ടാ​ൻ​പ​ടി പൊ​ൽ​പ്പാ​ക്ക​ര വ​ഴി തി​രി​ഞ്ഞ് പോ​വ​ണം.