പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, February 26, 2021 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ല​ത​വ​ണ​യാ​യി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യ കേ​സി​ൽ സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്ന​പ്പ​ള്ളി ത​ങ്ക​യ​ത്തി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്(38) നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ശ​ശി അ​റ​സ്റ്റു​ചെ​യ്ത​ത്.

2014ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യെ ഉൗ​ട്ടി റോ​ഡി​ലെ സ്ഥാ​പ​ന​ത്തി​ന് മു​ക​ളി​ൽ​വെ​ച്ച് യു​വാ​വ് പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ 25 ല​ക്ഷം രൂ​പ​യും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി 2,64,000 രൂ​പ​യും 55 പ​വ​നി​ലേ​റെ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും ന​ൽ​കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ പു​റ​ത്ത​റി​യി​ച്ചാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ യു​വാ​വ് വി​വാ​ഹി​ത​നാ​ണെ​ന്നും ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ണ്ടെ​ന്നും മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സീ​നി​യ​ർ സി​പി​ഒ ഫൈ​സ​ൽ ക​പ്പൂ​ർ, സി​പി​ഒ ഷി​ഹാ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ബ​ലാ​ൽ​സം​ഗ​ത്തി​നും വ​ഞ്ച​ന​യ്ക്കും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.