വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ ന​ട​പ​ടി​യാ​യി
Friday, February 26, 2021 12:12 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​​ത്തി​ലെ പാ​ട്ട​ക്ക​രി​ന്പ് കോ​ള​നി​യി​ലെ വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത വീ​ടു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ ന​ട​പ​ടി​യാ​യി. 2015-16 വ​ർ​ഷ​ത്തി​ൽ വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച ഭൂ​മി​യി​ൽ വീ​ട് നി​ർ​മി​ച്ച​വ​രാ​ണ് വീ​ടു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ചി​രു​ന്ന​ത്.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ക്ഷാ ക​ട​വ​ത്ത്, വാ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന മീ​നാ​ക്ഷി ക​രു​വാ​ര​പ്പ​റ്റ, എ​ഡി​എ​സ് ധ​ന്യ തു​ട​ങ്ങി​യ​വ​ർ നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എം​എ​ൽ​എ വൈ​ദ്യു​തി മ​ന്ത്രി മു​ന്പാ​കെ 2020 ഫെ​ബ്രു​വ​രി​യി​ൽ ആ​ണ് പ്ര​പ്പോ​സ​ൽ വെ​ച്ച​ത്. ഇ​തി​നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.