നി​ല​ന്പൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉദ്ഘാടനം
Friday, February 26, 2021 12:12 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന്‍റെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഇന്നു വൈ​കീ​ട്ട് അ​ഞ്ചി​ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​വി.​അ​ബ്ദു​ൽ​വ​ഹാ​ബ് എം​പി മു​ഖ്യാ​തി​ഥി​യാ​വും. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഭി​ന്നി​ച്ചു​കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പ​ത്തെ ഒ​രേ​ക്ക​റി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു​ഭ​ര​ണ​വ​കു​പ്പ് അ​നു​വ​ദി​ച്ച 15.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 6000 ച​തു​ര​ശ്ര​യ​ടി​യി​ൽ നാ​ല് നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, ജോ​യി​ന്‍റ് ആ​ർ.​ടി. ഓ​ഫീ​സ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ 15 ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.