നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Thursday, February 25, 2021 12:50 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന ബ​ജ​റ്റ​വ​ത​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 8.13 കോ​ടി രൂ​പ വ​ര​വും 8.03 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. 9.92 ല​ക്ഷം രൂ​പ നീ​ക്കി​യി​രി​പ്പു​ണ്ടാ​വും. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന ബ​ജ​റ്റി​ൽ 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച എ ​കാ​റ്റ​ഗ​റി ഫ​ണ്ടി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 3.58 കോ​ടി രൂ​പ​യും പ്ര​ത്യേ​ക ഘ​ട​ക പ​ദ്ധ​തി​യി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി 1.05 കോ​ടി രൂ​പ​യും പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​യി 1.11 കോ​ടി രൂ​പ​യും ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും പാ​ർ​പ്പു​ട നി​ർ​മാ​ണ​ത്തി​നു​മാ​ണ് കൂ​ടു​ത​ൽ തു​ക നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 119.85 ല​ക്ഷം രൂ​പ​യും പാ​ർ​പ്പി​ട നി​ർ​മാ​ണ​ത്തി​ന് 71.50 ല​ക്ഷം രൂ​പ​യും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​തു​ല്യം പ​ദ്ധ​തി​ക്ക് 49 ല​ക്ഷം രൂ​പ, മാ​ലി​ന്യ​മു​ക്ത ചാ​ലി​യാർ പ​ദ്ധ​തി 9.35 ല​ക്ഷം രൂ​പ, വയോ​ജ​ന​ങ്ങ​ൾ​ക്ക് മ​രു​ന്നു വി​ത​ര​ണം-​സെ​ക്ക​ൻ​ഡ​റി പ​രി​ര​ക്ഷ​ക്ക് 26 ല​ക്ഷം, ബ്ലോ​ക്ക്ത​ല ഭ​ക്ഷ്യ സം​ഭ​ര​ണ, വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് 30 ല​ക്ഷം, സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്ക് 20 ല​ക്ഷം, ജ​ല​സേ​ച​ന ക​നാ​ലു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ന​വീ​ക​ര​ണം എ​ന്നി​വ​ക്ക് 52 ല​ക്ഷം, മാ​തൃ​കാ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ഒ​ൻ​പ​ത് ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്.യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് വാ​ള​പ്ര, സ​ജ്ന അ​ബ്ദു​റ​ഹ്മാ​ൻ, സൂ​സ​മ്മ മ​ത്താ​യി, സീ​ന​ത്ത് നൗ​ഷാ​ദ്, മ​റി​യാ​മ്മ ജോ​ർ​ജ്, സോ​മ​സു​ന്ദ​ര​ൻ, അ​നി​ജ സെ​ബാ​സ്റ്റ്യ​ൻ, സ​ഹി​ൽ അ​ക​ന്പാ​ടം, സി.​കെ.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.