കട്ടുപ്പാറ തടയണയുടെ ഷട്ടർ തകർന്ന് വെള്ളം പാഴാവുന്നു
Thursday, January 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്തി​പ്പു​ഴ​യി​ലെ ഇ​ട്ട​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തെ ക​ട്ടു​പ്പാ​റ ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ ത​ക​ർ​ന്ന് വെ​ള്ളം വ​ലി​യ തോ​തി​ൽ പാ​ഴാ​വു​ന്നു. വി​ള​യൂ​ർ ത​ട​യ​ണ​ക്കൊ​പ്പം ക​ട്ടു​പ്പാ​റ ത​ട​യ​ണ​യും ത​ക​ർ​ന്ന് വെ​ള്ളം വ​ലി​യ​തോ​തി​ൽ പാ​ഴു​ന്ന​തോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ വാ​ട്ട​ർ പ​ദ്ധ​തി​ക്കും അ​ങ്ങാ​ടി​പ്പു​റം, ഏ​ലം​കു​ളം, പു​ലാ​മ​ന്തോ​ൾ, കു​ലു​ക്ക​ല്ലൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​മു​ള്ള കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളും വ​രും നാ​ളു​ക​ളി​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങും. കു​ടി​വെ​ള്ള​ത്തോ​ടൊ​പ്പം ഹെ​ക്ട​ർ​ക​ണ​ക്കി​നു കൃ​ഷി​ഭൂ​മി​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ക​ട്ടു​പ്പാ​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ സ്കീ​മി​നും വെ​ള്ളം ല​ഭി​ക്കു​ന്ന​ത് ഈ ​ത​ട​യ​ണ​യി​ൽ നി​ന്നാ​ണ്. വേ​ന​ൽ അ​ടു​ത്ത​തോ​ടെ ത​ട​യ​ണ​ക്ക് ഷ​ട്ട​ർ ഇ​ട്ടി​രു​ന്നെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ഏ​താ​നും ഷ​ട്ട​റു​ക​ൾ​ക്ക് ചോ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു.
ഈ ​ഷ​ട്ട​റു​ക​ൾ​ക്ക് സ​മീ​പം മ​ണ​ൽ​ച്ചാ​ക്കു​ക​ൾ നി​ര​ത്തി ഷ​ട്ട​റു​ക​ൾ​ക്ക് സം​ര​ക്ഷ​ണം തീ​ർ​ത്തി​രു​ന്നെ​ങ്കി​ലും ത​ട​യ​ണ​യി​ൽ വെ​ള്ളം നി​റ​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ പു​ഴ​ക്ക് അ​ക്ക​രെ​യു​ള്ള നാ​ട്യ​മം​ഗ​ലം റി​വ​ർ​വ്യു ഓ​ഡി​റ്റോ​റി​യം ഭാ​ഗ​ത്തെ ഒ​രു ഷ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ത​ട​യ​ണ​യി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ തു​ട​ങ്ങി. അ​ടി​യ​ന്തി​ര​മാ​യി കേ​ടു​പാ​ടു​ള്ള ഷ​ട്ട​റു​ക​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യെ​യും ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ സ്കീ​മി​നെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന ഇ​വി​ടു​ത്തെ പ​ന്പ് ഹൗ​സി​ലെ മോ​ട്ടോ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ൽ ദി​വ​സ​ങ്ങ​ളാ​യി പു​ലാ​മ​ന്തോ​ൾ മേ​ഖ​ല​യി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.