ക​ർ​ഷ​കസ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി
Thursday, January 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ടാ​ക്ട​ർ റാ​ലി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് അ​ങ്ങാ​ടി​പ്പു​റ​ത്ത് ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. പൊ​തു​യോ​ഗം ക​ർ​ഷ​ക​സം​ഘം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ ടി.​കെ.​റ​ഷീ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പ​ത്മ​ജ, എ.​ഹ​രി, കെ.​ടി.​നാ​രാ​യ​ണ​ൻ, എം.​ഷൈ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ദി​ലീ​പ് സ്വാ​ഗ​ത​വും എം.​പി.​അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.


ക​രു​വാ​ര​കു​ണ്ട്: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ച് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫാ) ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ട്രാ​ക്ട​ർ ക​ർ​ഷ​ക റാ​ലി ന​ട​ത്തി. ചി​റ​യ്ക്ക​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ അ​ണി​നി​ര​ന്ന റാ​ലി കി​ഴ​ക്കേ​ത്ത​ല​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ച്ചു. ക​ർ​ഷ​ക ദ്രോ​ഹ​ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, മൃ​ഗ​വേ​ട്ട​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ട്രാ​ക്ട​ർ ക​ർ​ഷ​ക റാ​ലി ന​ട​ത്തി​യ​ത്. ആ​സാ​ദ് ചെ​റി​യാ​ൻ ക്യാ​പ്റ്റ​നാ​യാ​ണ് റാ​ലി ന​ട​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കി​ഫ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി കു​രി​ശും​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് ആ​ര്യാ​ട​ൻ, ബെ​ന്നി ഉ​പ്പു​മാ​ക്ക​ൽ, ഷാ​ജു കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, സ​ന്തോ​ഷ് കോ​ട്ടാ​യി​ൽ, വി.​പി. ലു​ഖ്മാ​ൻ, അ​ബ്ദു​റ​ഹി​മാ​ൻ കാ​രു​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.