രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി താ​ര​മാ​യി മു​ഫീ​ദ അ​ഫ്രി
Thursday, January 28, 2021 12:27 AM IST
നി​ല​ന്പൂ​ർ: വാ​ക്കും വ​രി​ക​ളും തെ​റ്റി​ക്കാ​തെ ത​ന്‍റെ പ്ര​സം​ഗം മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ വ​ണ്ടൂ​ർ ഗവ.സ്കൂളിലെ കൊ​ച്ചു മി​ടു​ക്കി​ക്ക് രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ അ​ഭി​ന​ന്ദ​നം.
വ​ണ്ടൂ​ർ ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ മു​ഫീ​ദ അ​ഫ്രി​യാ​ണ് എം​പി​യു​ടെ​യും സ​ദ​സി​ന്‍റെ​യും നി​റ​ഞ്ഞ ക​യ്യ​ടി നേ​ടി താ​ര​മാ​യ​ത്.

അ​ക്ഷ​ര​സ്ഫു​ട​ത കൊ​ണ്ടും വാ​ക്കു​ക​ളു​ടെ ച​ടു​ല​ത കൊ​ണ്ടും സ​ദ​സി​നെ ഇ​ള​ക്കി​മ​റി​ച്ചാ​യി​രു​ന്നു മു​ഫീ​ദ​യു​ടെ പ്ര​സം​ഗ​പ​രി​ഭാ​ഷ. ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പ​രി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യ​മി​ല്ല എ​ന്നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം യാ​ദൃ​ശ്ചി​ക​മാ​യി അ​ങ്ങ​നെ​യൊ​രു അ​വ​സ​രം മു​ഫീ​ദ​യി​ൽ എ​ത്തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചെ​റു​കോ​ട് സ്വ​ദേ​ശി​നി​യാ​യ മു​ഫീ​ദ അ​ഫ്രി പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​റെ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ത​ന്‍റെ പ്ര​സം​ഗം മി​ക​ച്ച രീ​തി​യി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ന് രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ സം​സാ​ര​ത്തി​നൊ​ടു​വി​ൽ മു​ഫീ​ദ​യെ നേ​രി​ട്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചാ​ണ് വേ​ദി​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്.