പേപ്പർ ബാ​ഗ് നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ൽ​കി
Monday, January 25, 2021 11:54 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് പ്ര​തീ​ക്ഷ ബ​ഡ്സ് സ്കു​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് പേ​പ്പ​ർ പെ​ൻ, പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ൽ​കി. സി​ഡി​എ​സ്.​പ്ര​സി​ഡ​ന്‍റ് എ.​ആ​യി​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.
ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ സ്വ​യം​തൊ​ഴി​ലി​ന് പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പേ​പ്പ​ർ ബാ​ഗ്, പേ​പ്പ​ർ പെ​ൻ നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. സി​ഡി​എ​സ്.​വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​സ്, കു​ന്ന​നാ​ത്ത് ഹം​സ, എം.​ടി. ഉ​മ്മ​ർ, എ​ൻ.​ടി.​ഉ​മ്മ​ർ, സി.​പി.​കു​ഞ്ഞാ​ല​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.