റി​പ്പബ്ലി​ക് ദി​ന​ത്തി​ൽ സൗ​ജ​ന്യ സു​വി​ധാ നാ​പ്കി​നു​ക​ൾ
Monday, January 25, 2021 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ളാ​ൽ നി​ർ​മി​ത​മാ​യ​തും ഉ​പ​യോ​ഗ ശേ​ഷം മ​ണ്ണി​ൽ അ​ലി​ഞ്ഞു ചേ​രു​ന്ന​തു​മാ​യ സു​വി​ധാ സാ​നി​റ്റ​റി നാ​പ്കി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു.
റി​പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 26ന് ​മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ ന​ൽ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​യ പ്ര​ധാ​ന​മ​ന്ത്രി ഭാ​ര​തി​യ ജ​ൻ ഒൗ​ഷ​ധി​യു​ടെ അ​ങ്ങാ​ടി​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ ഉൗ​ട്ടി റോ​ഡ്, ബൈ​പ്പാ​സ് റോ​ഡ്, പാ​ല​ക്കാ​ട് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും അ​ന്നേ ദി​വ​സം മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കാ​ണ് സു​വി​ധാ നാ​പ്കി​നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ത​ര​ണോ​ൽ​ഘാ​ട​നം ഉൗ​ട്ടി റോ​ഡി​ലെ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി​യും അ​ങ്ങാ​ടി​പ്പു​റം കേ​ന്ദ്ര​ത്തി​ലെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ ടീ​ച്ച​റും നി​ർ​വ​ഹി​ക്കും. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് -94471 28447.