നി​കു​തി വെ​ട്ടി​പ്പ്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്
Monday, January 25, 2021 12:02 AM IST
അ​ങ്ങാ​ടി​പ്പു​റം: 2015-20 വ​ർ​ഷ​ങ്ങ​ളി​ൽ നി​കു​തി വെ​ട്ടി​ച്ച് 58 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ വി​ഷ​യ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് അം​ഗം കെ.​ടി.​അ​ൻ​വ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന് പി.​പി.​ശി​ഹാ​ബ് പി​ന്തു​ണ​ക്കു​ക​യും ഐ​ക്യ​ക​ണ്ഠ്യേ​നെ ഭ​ര​ണ സ​മി​തി യോ​ഗം അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.
ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ ഈ ​ത​ട്ടി​പ്പി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നെ മാ​ത്രം വ​കു​പ്പ്ത​ല ന​ട​പ​ടി എ​ടു​ക്കു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​കാ​ല​യ​ള​വു​ക​ളി​ലു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യ​ട​ക്കം ചോ​ദ്യം ചെ​യ്ത് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​യ​വ​രെ മു​ഴു​വ​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ട് വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഇ​ട​ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ഈ ​ത​ട്ടി​പ്പ് പു​റ​ത്ത് വ​ന്ന​തോ​ട് കൂ​ടി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ മൂ​ന്ന് പ്രാ​വ​ശ്യം പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും അ​വ​ത​രി​പ്പി​ക്കാ​ൻ പോ​ലും അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യു​ടെ ര​ണ്ടാ​മ​ത്തെ യോ​ഗ​ത്തി​ൽ ത​ന്നെ ഉ​ന്ന​ത അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ഭ​ര​ണ സ​മി​തി പാ​സ്‌​സാ​ക്കു​ക​യും ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് സ​ഈ​ദ ടീ​ച്ച​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ, അം​ഗ​ങ്ങ​ളാ​യ കെ.​ടി.​നാ​രാ​യ​ണ​ൻ, ബി.​ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പി​ന്തു​ണ ന​ൽ​കി സം​സാ​രി​ച്ചു. സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സ​ലീ​ന, വാ​ക്കാ​ട്ടി​ൽ സു​നി​ൽ ബാ​ബു, ഷം​സാ​ദ് ബീ​ഗം, സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് ഘോ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.