ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കും
Monday, January 25, 2021 12:01 AM IST
നി​ല​ന്പൂ​ർ: അ​ന്ത​ർ സം​സ്ഥാ​ന റോ​ഡി​ൽ വ​ട​പു​റം പാ​ലം മു​ത​ൽ വ​ഴി​ക്ക​ട​വ് വ​രെ​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളാ​യ​ത് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് വ​ട​പു​റം-​നി​ല​ന്പൂ​ർ-​വ​ഴി​ക്ക​ട​വ് റൂ​ട്ടി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി വെ​ക്കാ​ൻ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു വ​ർ​ഷ​മാ​യെ​ങ്കി​ലും ഈ ​ഭാ​ഗ​ത്ത് പ്ര​വൃ​ത്തി ന​ട​ക്കു​ക​യോ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ക​യോ ചെ​യ്യാ​ത്ത​ത് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​യി. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​യ​റി ഇ​റ​ങ്ങു​ന്ന​തി​ന് ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്ന​തി​നാ​ൽ പി​ന്നി​ൽ വ​രു​ന്ന ബ​സു​ക​ൾ സ​മ​യ​ത്തി​ന് പോ​കാ​നും ക​ഴി​യു​ന്നി​ല്ല.
വ​ലി​യ കു​ഴി​ക​ളി​ൽ ചാ​ടു​ന്ന ബ​സു​ക​ൾ​ക്ക് ലീ​ഫു​ക​ൾ പൊ​ട്ടു​ക​യും റി​പ്പ​യ​ർ വ​രി​ക​യും ചെ​യ്യു​ന്ന​ത് ബ​സ് മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​ക്ക് വേ​ഗ​ത കൂ​ട്ടു​ന്നു. കോ​വി​ഡ് കാ​ര​ണ​മു​ള്ള പ്ര​തി​സ​ന്ധി​യും ഓ​രോ ദി​വ​സ​വും ഉ​ള്ള ഡീ​സ​ൽ വി​ല വ​ർ​ധ​ന​വും മൂ​ലം ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​തെ ത​ക​ർ​ച്ച​യി​ലാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി യു.​കെ.​ബി. സ​ച്ചി​ദാ​ന​ന്ദ​ൻ, എ​ൻ.​കെ.​ശി​ശു​പാ​ല​ൻ, ഉൗ​രാ​ള​ത്ത് അ​നി​ൽ, മ​രു​ന്ന​ൻ ഷൗ​ക്ക​ത്ത്, പി.​കെ.​അ​സി​സ്, ഇ​ട്ടി​മാ​ത്യൂ, ടി.​പി.​ജ​ലീ​ൽ, ശി​വാ​ന​ന്ദ​ൻ, അ​നി​ഷ് ചു​ങ്ക​ത്ത്, ബാ​ബു ചി​ത്രം​പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രോ​ട് ന​ന്നാ​ക്ക​ണ​മെ​ന്ന് അ​ഭ്യാ​ർ​ത്ഥി​ച്ചു.