ന​ഗ​ര​സ​ഭാ സാ​ര​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, January 23, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, കൗ​ണ്‍​സി​ല​ർ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ യോ​ഗം കെ​വി​വി​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​സീ​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ, ക​ണ്‍​വീ​ന​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, പി​ടി​എ​സ് മൂ​സു, സി​പി​എം ഇ​ഖ്ബാ​ൽ, ലി​യാ​ഖ​ത്ത് അ​ലി ഖാ​ൻ, പി.​പി.​സൈ​ത​ല​വി, യൂ​സ​ഫ് രാ​മ​പു​രം, വാ​ര്യ​ർ ​എ​സ്.ദാ​സ്, റെ​ജീ​ന ഷൈ​ജ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന നി​വേ​ദ​നം വ്യാ​പാ​രി​ക​ൾ ചെ​യ​ർ​മാ​ന് സ​മ​ർ​പ്പി​ച്ചു.