സ്ക്രാ​പ്പ് ച​ല​ഞ്ചു​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Saturday, January 23, 2021 12:26 AM IST
പു​ലാ​മ​ന്തോ​ൾ: സ്ക്രാ​പ്പ് ച​ല​ഞ്ചു​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. പ്ര​ള​യ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ജീ​വ​ന​ത്തി​ന് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​നി​ല​ന്പൂ​രി​ലെ ഉ​പ്പ​ട, ചീ​ര​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മി​ച്ച് ന​ൽ​കു​ന്ന സു​വ​ർ​ണ​ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് സ​മാ​ഹാ​ര​ണ​ത്തി​നാ​യി​ട്ടാ​ണ് ജി​എ​ച്ച്എ​സ്എ​സ് പു​ലാ​മ​ന്തോ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ സ്ക്രാ​പ്പ് ച​ല​ഞ്ചു ന​ട​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഗ്രൂ​പ്പു​ക​ൾ ആ​യി​ട്ടാ​ണ് സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ 30,000 രൂ​പ ശേ​ഖ​രി​ക്കു​ക​യും, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ബ​ത്തേ​രി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ശം​സു​ദ്ധീ​ൻ, വോ​ള​ന്‍റീ​യ​ർ ലീ​ഡ​ർ​മാ​രാ​യ അ​ബ്ദു​ൽ ബാ​സി​ത്, ശ്രീ​കാ​ർ​ത്തി​ക, മു​ഹ​മ്മ​ദ് ഫാ​യി​സ്, ന​ന്ദ​ന്, റി​ൻ​ഷാ​ദ്, മു​ഹ​മ്മ​ദ് ഷാ​മി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.