ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, January 22, 2021 12:36 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പാ​ണ​ക്കാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ക​മ്മി​റ്റി​യാ​ണ് ആ​റു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള 1.5 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. ചു​ള്ളി​യോ​ട് ലീ​ഗ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ണ്ടി​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ലീ​ഫ് സെ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് മു​ണ്ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ത​ര​ണോ​ദ്ഘാ​ട​നം എ​ൻ കു​ഞാ​പ്പ ഹാ​ജി നി​ർ​വ്വ​ഹി​ച്ചു.​പൊ​ട്ടി​യി​ൽ ചെ​റി​യാ​പ്പു, ഗോ​പാ​ല​ൻ ത​രി​ശ്, വി.​കെ.​അ​ബ്ദു, പാ​ങ്ങി​ൽ അ​ബ്ദു​ള്ള, കെ.​ടി.​അ​ബ്ദു റ​ഹി​മാ​ൻ, ഹു​സ​ൻ​കു​ട്ടി,കെ.​കെ.​യാ​സ​ർ ,സ​ഫ്വാ​ൻ ഇ​ല്ലി​ക്ക​ൽ, മു​ഹ​മ്മ​ദ് കൊ​ണ്ടേ​ങ്ങോ​ട​ൻ ,ക​രു​വാ​ൻ​തൊ​ടി കു​ഞ്ഞി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റി​ലീ​ഫ് സെ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​സീ​സ് കെ ​ബാ​ബു, കോ ഒാ​ർ​ഡി​നേ​റ്റ​ർ ഫ​വാ​സ് ചു​ള്ളി​യോ​ട്, ടി ​പി ഷ​ബീ​ർ, ശി​ഹാ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി