കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ൾ പൂ​ട്ടി​യി​ട്ടു വ​ർ​ഷങ്ങൾ: കാ​ളി​കാ​വി​ലെ ഇ​രു ബ​സ്‌സ്റ്റാ​ൻഡുക​ളി​ലും യാത്രക്കാർ ദുരിതത്തിൽ
Friday, January 22, 2021 12:34 AM IST
കാ​ളി​കാ​വ് : കാ​ളി​കാ​വി​ലെ ഇ​രു ബ​സ‌്സ്റ്റാ​ൻഡുക​ളി​ലും മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളി​ല്ല. ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി. നി​ല​വി​ലു​ള്ള ര​ണ്ടു കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളും പൂ​ട്ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.ബ​സ്‌സ്റ്റാ​ൻഡുക​ൾ നി​ർ​മി​ച്ച് ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് കാ​ളി​കാ​വി​ലെ ര​ണ്ടു കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ളൂ. കാ​ളി​കാ​വ് അ​ങ്ങാ​ടി ബ​സ്‌സ്റ്റാ​ൻഡിലും ജം​ഗ്ഷ​ൻ ബ​സ്‌സ്റ്റാ​ൻഡിലു​മു​ള്ള ര​ണ്ടു കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലും ഇ​പ്പോ​ൾ ന​ട​ത്തി​പ്പു​കാ​രു​പോ​ലു​മി​ല്ല.
ന​ട​പ്പു​വ​ർ​ഷം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നു​ള്ള ലേ​ലം ന​ട​ത്തി​യി​ട്ടു​മി​ല്ല. കോ​വി​ഡ് കാ​ര​ണ​മാ​ണ് ന​ട​ത്തി​പ്പി​നു​ള്ള ലേ​ല​വും മ​റ്റും ന​ട​ക്കാ​ത്ത​ത്. കോ​വി​ഡ് കാ​ല​ത്ത് യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല.
ഇ​പ്പോ​ൾ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി​ട്ടും അ​തി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല.കറ​ണ്ടുബി​ല്ല് അ​ട​ക്കു​ക​യും മോ​ട്ടോ​ർ ന​ന്നാ​ക്കു​ക​യും ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മെ ഇ​നി പ്ര​വ​ർ​ത്തി​ക്കാ​നാ​വൂ.
അ​തേ സ​മ​യം ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ലേ​ലം ചെ​യ്ത​പ്പോ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​താ​ണ് ര​ണ്ടു കം​ഫ​ർ​ട് സ്റ്റേ​ഷ​നു​ക​ളും മു​ട​ങ്ങി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഗോ​പി താ​ളി​ക്കു​ഴി പ​റ​ഞ്ഞു.