തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി
Wednesday, January 20, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി. പോ​ലീ​സ് സ്റ്റേ​ഷ​ൻ, സ​ബ്ജ​യി​ൽ, കോ​ട​തി സ​മു​ച്ച​യം, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വ​യ്ക്ക് സ​മീ​പം കൂ​ട്ടി​യി​ട്ട് ദ്ര​വി​ച്ച വാ​ഹ​ന​ങ്ങ​ൾ ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ രാ​വി​ലെ മു​ത​ൽ നീ​ക്കി തു​ട​ങ്ങി​യ​ത്. മ​ണ​ല്, മ​ണ്ണ്, ക​ല്ല് ,മ​ദ്യം, ല​ഹ​രി വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ക​ട​ത്തി​യ​തി​ന് പോ​ലീ​സ്, എ​ക്സൈ​സ്, റ​വ​ന്യു അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ ശേ​ഷം തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ച് വാ​ഹ​ന​ങ്ങ​ളാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം ഇ​പ്പോ​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്.
ഇ​വ കൂ​ട്ടി​യി​ട്ട​തി​നാ​ൽ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗം കാ​ടു​മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. കഴിഞ്ഞവ​ർ​ഷം റ​വ​ന്യു അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ നീ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന​ത്തി​ലെ ചി​ല ക​ന്പ​നി​ക​ൾ തു​രു​ന്പി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ഏ​റ്റെ​ടു​ത്തു ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റി കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​യി മു​ന്നോ​ട്ടു വ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.