മാ​റ​ഡോ​ണയെ അ​നു​സ്മ​രിച്ചു
Monday, January 18, 2021 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രീ​മി​യ​ർ ക്ല​ബ്ബ് മാ​റ​ഡോ​ണ അ​നു​സ്മ​ര​ണ​വും സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. സെ​വ​ൻ​സ് ഫു​ട്ബോ​ൾ ക​ളി​ക്കാ​നെ​ത്തി​യ വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്ക് തി​രി​ച്ചു​പോ​കാ​ൻ വി​മാ​ന​ടി​ക്ക​റ്റി​ന് 30,000 രൂ​പ​യു​ടെ സ​ഹാ​യ​വും ക്ല​ബ്ബ് കൈ​മാ​റി.​ക്ല​ബ്ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ജ​ന്യ പ​രി​ശീ​ല​ന ക്യാ​ന്പി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ്ബ് സെ​ക്ര​ട്ട​റി സി.​എ​ച്ച്.​റി​യാ​സ് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഹു​സൈ​ന നാ​സ​ർ, താ​മ​ര​ത്ത് സ​ലീം, പ​ച്ചീ​രി ഫാ​റൂ​ഖ്, നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ, ഡോ.​നി​ലാ​ർ മു​ഹ​മ്മ​ദ്, ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ തെ​ക്ക​ത്ത് ഉ​സ്മാ​ൻ, കി​ഴി​ശ്ശേ​രി നൗ​ഷാ​ദ്, കെ.​പി.​സ​ക്കീ​ർ, അ​ബു ഷി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.