റോ​ഡ് തു​റ​ന്നു കൊ​ടു​ത്തു
Monday, January 18, 2021 11:49 PM IST
പാ​ണ്ടി​ക്കാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച ക​ക്കു​ളം ഹൈ​സ്കൂ​ൾ പ​ടി കൊ​ട്ട​ക്കു​ണ്ട് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്തു.2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് റോ​ഡി​ന്‍റെ പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​റാ​ബി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം വി.​മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്.​ഷെ​മീം, ബ്ലോ​ക്ക് അം​ഗം കു​രി​ക്ക​ൾ അ​ഷ്റ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ.​സ​ദ​ക്ക​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​ബു​ഷ്റ, നീ​ലാ​ന്പ്ര വീ​രാ​ൻ, അ​ഹ​മ്മ​ദ് കു​ട്ടി എന്നിവർ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യ നൈ​പു​ണ്യ
തൊ​ഴി​ൽ പ​രി​ശീ​ല​ന​ം

മ​ല​പ്പു​റം: പൊ​ന്നാ​നി ന​ഗ​ര​സ​ഭ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം പ​ദ്ധ​തി​ക്കു കീ​ഴി​ൽ സൗ​ജ​ന്യ നൈ​പു​ണ്യ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ന​ൽ​കു​ന്ന​തി​ന് മൊ​ബി​ലൈ​സേ​ഷ​ൻ ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കു​ന്നു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രാ​യ എ​സ്എ​സ്എ​ൽ​സി മു​ത​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് ക്യാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
18 നും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വാ​ർ​ഷി​ക കു​ടും​ബ വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള യു​വ​തീ യു​വാ​ക്ക​ൾ​ക്ക് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. താ​ത്പ​ര്യ​മു​ള്ള​വ​ർ ജ​നു​വ​രി 20ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ​യി​നി​ൽ നേ​രി​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് സ്ക്രീ​നി​ങ് ന​ട​ത്തി​യാ​ണ് സൗ​ജ​ന്യ​പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.