കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി സ​മ്മേ​ള​നം
Sunday, January 17, 2021 12:56 AM IST
നി​ല​ന്പൂ​ർ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം നി​ല​ന്പൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ത്തി. കേ​ര​ള​യൂ​ത്ത്ഫ്ര​ണ്ട് -എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക്ക് ചാ​ഴി​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​തി​ന്‍റെ നേ​ട്ട​മാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വ​ലി​യ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ക്ഷേ​മം നി​റ​ഞ്ഞ ബ​ജ​റ്റാ​ണ് ഡോ.​തോ​മ​സ് ഐ​സ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്.
ഇ​തി​ലൂ​ടെ കെ.​എം.​മാ​ണി​യു​ടെ സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ട്ട​തെ​ന്നും സി​റി​യ​ക്ക് ചാ​ഴി​ക്കാ​ട​ൻ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ ജോ​ണി പു​ല്ലം​ന്താ​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടോ​മി ചെ​ഞ്ചേ​രി, തോ​മ​സ് ജോ​ർ​ജ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗം സ്ക​റി​യ ക്നാം​തോ​പ്പി​ൽ, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​നു​ജാ സെ​ബാ​സ്റ്റ്യ​ൻ, ജെ​യ്സ​ണ്‍, ജെ​യിം​സ് കോ​ശി, എ​ഡ്വി​ൻ തോ​മ​സ്, നി​ഷാ​ദ് തൊ​ട്ടി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു,
പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
പു​തി​യ​താ​യി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ 48 പേർക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി.