ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ത​ക​ർ​ന്നി​ട്ട് ര​ണ്ട​ര വ​ർ​ഷം: ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​തെ ആ​ദി​വാ​സി കു​ടും​ബം
Saturday, January 16, 2021 12:41 AM IST
നി​ല​ന്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് മ​ണ്ണെ​ടു​ത്തി​ട്ട് ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞു. ഇ​പ്പോ​ഴും ത​ല ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി കു​ടും​ബം. എ​ന്നി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ. 2018 ഓ​ഗ​സ്റ്റ് എ​ട്ടി​ന് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ചെ​ട്ടി​യാം​പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ ചെ​റി​യ പെ​ര​ക​ൻ-​വി​ലാ​സി​നി ദ​ന്പ​തി​ക​ൾ​ക്കാ​ണ് ര​ണ്ട​ര വ​ർ​ഷ​മാ​യി​ട്ടും വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ത്ത​ത്. അ​ന്നി​വി​ടെ ഉ​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ആ​റു പേ​രാ​ണ് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്.

10 ഓ​ളം വീ​ടു​ക​ൾ ന​ഷ്ട​മാ​യി. ബാ​ക്കി ഒ​ൻ​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടും സ്ഥ​ല​വും ന​ൽ​കി​യി​ട്ടും അ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ത​ങ്ങ​ൾ​ക്ക് വീ​ട് നി​ഷേ​ധി​ക്കു​ന്ന​തെ​ന്ന് ത​ന്‍റെ വീ​ട് ന​ഷ്ട​മാ​യ സ്ഥ​ലം ചൂ​ണ്ടി​ക്കാ​ട്ടി വി​ലാ​സി​നി പ​റ​യു​ന്നു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ദി​വ​സം ഇ​വ​ർ കൂ​ലി​വേ​ല​ക്കാ​യി മ​റ്റൊ​രു വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​യി​രു​ന്നു. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വീ​ട് ചോ​ദി​ക്കാ​ൻ ഭൂ​മി​യി​ൽ ത​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു എ​ന്ന് ക​ണ്ണീ​രോ​ടെ വി​ലാ​സി​നി പ​റ​യു​ന്നു. വീ​ടും 10 സെ​ന്‍റ് സ്ഥ​ല​വും ചെ​റി​യ പെ​ര​ക​നും വി​ലാ​സി​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു. മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ സ​ന്ദ​ർ​ശി​ച്ച​തും ഇ​വ​രു​ടെ വീ​ട് ന​ഷ്ടപ്പെ​ട്ട​ത് ബോ​ധ്യ​പ്പെ​ട്ട​തു​മാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ, എം​എ​ൽ​എ, ക​ള​ക്ട​ർ എ​ല്ലാ​വ​ർ​ക്കും പ​രാ​തി​യും ന​ൽ​കി.

വി​ദ്യാ​ർ​ഥി​യാ​യ മ​ക​നൊ​പ്പം കൂ​ലി പ​ണി ചെ​യ്യു​ന്ന വീ​ടു​ക​ളി​ലും പു​ഴ​യോ​ര​ത്തും ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​യി ഒ​ന്ന് ത​ല​ചാ​യ്ക്കാ​ൻ ഇ​വ​ർ ഓ​ടി ന​ട​ക്കു​ക​യാ​ണ്. ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി ഐ​ടി​ഡി​പി ജി​ല്ലാ ഓ​ഫീ​സ് അ​ട​ക്കം സ്ഥി​തി ചെ​യ്യു​ന്ന നി​ല​ന്പൂ​രി​ൽ നി​ന്ന് കേ​വ​ലം 16 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. മ​ന്ത്രി​യും എം​എ​ൽ​എ​യും ക​ള​ക്ട​റു​മു​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടാ​ൽ മാ​ത്ര​മേ ഈ ​ആ​ദി​വാ​സി കു​ടും​ബ​ത്തി​ന് ത​ല ചാ​യ്ക്കാ​ൻ ഒ​രു വീ​ട് എ​ന്ന സ്വ​പ്നം യ​ഥാ​ർ​ത്ഥ്യ​മാ​കൂ.