ബജറ്റ്: നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ന് 193 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ
Saturday, January 16, 2021 12:40 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 193 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മൊ​ത്തം അ​ട​ങ്ക​ലി​ന്‍റെ 20 ശ​ത​മാ​നം തു​ക അ​നു​വ​ദി​ച്ച, ധ​നാ​നു​മ​തി ല​ഭി​ച്ച നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പ്ര​വൃ​ത്തി​ക​ൾ എ​ട​ക്ക​ര ബൈ​പാ​സ് നി​ർ​മാ​ണം (നാ​ലു കോ​ടി), നി​ല​ന്പൂ​ർ ഗ​വ. മാ​ന​വേ​ദ​ൻ സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് ലാ​ബും കെ​ട്ടി​ട​ങ്ങ​ളും (ര​ണ്ടു കോ​ടി), എ​ട​ക്ക​ര-​ശ​ങ്ക​രം​കു​ളം-​പാ​ലേ​മാ​ട് റോ​ഡ് (ആ​റു കോ​ടി), എ​ട​ക്ക​ര ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സ​മ​ഗ്ര വി​ക​സ​നം (ര​ണ്ട​ര കോ​ടി), മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ടം വി​ക​സ​നം (ഒ​രു കോ​ടി) എ​ന്നി​വ​യാ​ണ്.

എ​ല്ലാ​ത്തി​നും കൂ​ടി 15.5 കോ​ടി രൂ​പ​യാ​ണ് ഇ​വ​ക്കെ​ല്ലാം കൂ​ടി അ​നു​വ​ദി​ച്ച​ത്. 100 രൂ​പ ടോ​ക്ക​ണ്‍ അ​നു​വ​ദി​ച്ച മ​ണ്ഡ​ല​ത്തി​ലെ മ​റ്റു പ്ര​ധാ​ന പ്ര​വൃ​ത്തി​ക​ൾ പാ​താ​ർ-​അ​ക​ന്പാ​ടം റോ​ഡ് (ഒ​ന്പ​ത് കോ​ടി), നി​ല​ന്പൂ​രി​ൽ ഇ.​കെ.​അ​യ​മു സ്മാ​ര​ക മ​ന്ദി​രം (ഒ​രു കോ​ടി), ചു​ള്ളി​യോ​ട്-​പാ​ട്ട​ക്ക​രി​ന്പ് റോ​ഡ് (മൂ​ന്ന് കോ​ടി), നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​ക്കു​ള്ള കെ​ട്ടി​ട നി​ർ​മാ​ണം (അ​ഞ്ചു കോ​ടി), നി​ല​ന്പൂ​ർ മു​ൻ​സി​ഫ് കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ നി​ർ​മാ​ണം (10 കോ​ടി), അ​മ​ര​ന്പ​ലം പി​എ​ച്ച്സി. കെ​ട്ടി​ട നി​ർ​മാ​ണം (ഒ​രു കോ​ടി), ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി (50 കോ​ടി), നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം (10 കോ​ടി), ക​രി​ന്പു​ഴ പാ​ലം മു​ത​ൽ മു​ട്ടി​ക്ക​ട​വ് വ​രെ നാ​ലു​വ​രി​പ്പാ​ത (നാ​ലു കോ​ടി), ഏ​നാ​ന്തി​പ്പാ​ലം പു​ന​ർ​നി​ർ​മാ​ണം (ഒ​രു കോ​ടി), വ​ട​പു​റം പാ​ലം മു​ത​ൽ വ​ഴി​ക്ക​ട​വ് വ​രെ റോ​ഡ് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ൽ (30 കോ​ടി), പോ​ത്തു​ക​ൽ ഇ​രു​ട്ടു​കു​ത്തി ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് സ​ബ്മേ​ഴ്സി​ബി​ൾ പാ​ലം (നാ​ലു കോ​ടി), വ​ഴി​ക്ക​ട​വ്-​അ​ള​യ്ക്ക​ൽ-​പു​ഞ്ച​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് സ​ബ്മേ​ഴ്സി​ബി​ൾ പാ​ലം (നാ​ലു കോ​ടി), പോ​ത്തു​ക​ൽ-​ശാ​ന്തി​ഗ്രാം സ​ബ്മേ​ഴ്സി​ബി​ൾ പാ​ലം (എ​ട്ടു കോ​ടി), ക​രു​ളാ​യി ടൗ​ണ്‍ ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ (ര​ണ്ടു കോ​ടി), ക​രി​ന്പു​ഴ മു​ത​ൽ വ​ട​പു​റം പാ​ലം വ​രെ നി​ല​ന്പൂ​ർ ടൗ​ണ്‍ ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ (ആ​റു കോ​ടി), അ​മ​ര​ന്പ​ലം, ക​രു​ളാ​യി, മൂ​ത്തേ​ടം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി (30 കോ​ടി) എ​ന്നി​വ​യാ​ണ് 100 രൂ​പ ടോ​ക്ക​ണ്‍ വെ​ച്ച പ്ര​വൃ​ത്തി​ക​ൾ. ടോ​ക്ക​ണ്‍ വെ​ച്ച പ്ര​വൃ​ത്തി​ക​ൾ തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യെ​ടു​ക്കാ​ൻ സാ​ധി​ക്കും.