ഗ​താ​ഗ​​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി എ​ട​ക്ക​ര ബൈ​പാ​സ്
Saturday, January 16, 2021 12:40 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ന്‍റെ ശാ​പ​മാ​യി​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി നി​ർ​മി​ക്കു​ന്ന ബൈ​പാ​സ് റോ​ഡി​ന് സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി. നാ​ല് കോ​ടി രൂ​പ​യാ​ണ് 2021-22 ബ​ജ​റ്റി​ൽ ബൈ​പാ​സ് നി​ർ​മ്മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ്ര​വ​ർ​ത്തി​ക്ക് ഇ​രു​പ​ത് ശ​ത​മാ​ന് തു​ക അ​നു​വ​ദി​ച്ച് ധ​നാ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ല​ങ്ങ​ളാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന എ​ട​ക്ക​ര​യ്ക്ക് വ​ൻ ആ​ശ്വാ​സ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ബ​ജ​റ്റി​ലെ ധ​നാ​നു​മ​തി.

ക​ലാ​സാ​ഗ​ർ ജം​ഗ്ഷ​ൻ മു​ത​ൽ കാ​റ്റാ​ടി വ​രെ​യു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ബൈ​പാ​സ് നി​ർ​മ്മി​ക്കു​ന്ന​ത്. കാ​റ്റാ​ടി മു​ത​ൽ മേ​നോ​ൻ​പൊ​ക്കി വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം മു​ൻ​പ് നി​ർ​മ്മാ​ണം ന​ട​ത്തി​യി​രു​ന്നു. ബാ​ക്കി​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം എം​എ​ൽ​എ പി.​വി.​അ​ൻ​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഒ​രു മാ​സം മു​ൻ​പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​റും സം​ഘ​വും പ്ര​വ​ർ​ത്തി​ക​ൾ നേ​രി​ക്ക് ക​ണ്ട് വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ നാ​ല് കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.