എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​ർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Saturday, January 16, 2021 12:39 AM IST
നി​ല​ന്പൂ​ർ: എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​ർ നി​ല​ന്പൂ​ർ ബ്രാ​ഞ്ച് ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. എ​ൽ​ഐ​സി കോ​ഴി​ക്കോ​ട് ഡി​വി​ഷ​നു കീ​ഴി​ൽ ത​ല​ശേ​രി ബ്രാ​ഞ്ച് ര​ണ്ടി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നും ഭാ​ര്യ​യും എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രോ​ടും പോ​ളി​സി ഉ​ട​മ​ക​ളോ​ടും അ​നു​വ​ർ​ത്തി​ച്ചു വ​രു​ന്ന ജ​ന​ദ്രോ​ഹ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി​യ​ത്.

അ​ത്ത​രം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​ഐ​സി എ​ജ​ന്‍റ്സ് സം​യു​ക്ത സ​മ​ര സ​മി​തി കോ​ഴി​ക്കോ​ട് ഡി​വി​ഷ​നു കീ​ഴി​ലെ മു​ഴു​വ​ൻ ബ്രാ​ഞ്ചി​ലും ന​ട​ത്തു​ന്ന സ​മ​ര പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​ല​ന്പൂ​ർ ബ്രാ​ഞ്ചി​ലും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ വ​രും നാ​ളു​ക​ളി​ൽ പോ​ളി​സി ഉ​ട​മ​ക​ളേ​യും പൊ​തു ജ​ന​ങ്ങ​ളെ​യും സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​മ​ര​സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ബി.​വി​നു​രാ​ജ്, എം.​അ​ബ്ദു​സ്‌​സ​മ​ദ്, കെ.​വി.​തോ​മ​സ്, വി.​ബാ​ല​കൃ​ഷ്ണ​ൻ, പ​രു​ന്ത​ൻ നൗ​ഷാ​ദ്, വി.​എം.​ശോ​ഭ, എ.​കെ. ലീ​ല, സി.​മു​സ്ത​ഫ, ഷൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.