കാ​ളി​കാ​വ് ബ്ലോ​ക്ക് സ്ഥി​ര​ംസ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, January 16, 2021 12:39 AM IST
കാ​ളി​കാ​വ്: സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യി കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​ക്ക് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ത്തു. യു​ഡി​എ​ഫി​ന് ഒ​ൻ​പ​തു അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് 5 അം​ഗ​ങ്ങ​ളു​മാ​ണ് കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി നി​ല.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി​ക​ൾ എ​ല്ലാ അം​ഗ​ങ്ങ​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ന്ന​ത്. ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സ് അം​ഗം സി​ബി വ​ർ​ഗീ​സ് ത​ന്നെ​യാ​ണ്. കോ​ണ്‍​ഗ്ര​സ് അം​ഗം എ.​കെ.​മു​ഹ​മ്മ​ദാ​ലി വി​ക​സ​ന കാ​ര്യ​സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നാ​യി.

ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി മു​സ്ലിം ലീ​ഗ് അം​ഗം മു​സ്ലി​യാ​ര​ക​ത്ത് അ​ബ്ദു​ല്ല​ത്തീ​ഫി​നേ​യും, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി മു​സ്ലിം ലീ​ഗി​ലെ റ​ഫീ​ഖ മ​റ്റ​ത്തൂ​റി​നേ​യും തി​ര​ഞ്ഞെ​ടു​ത്തു.
വ​ര​ണാ​ധി​കാ​രി നാ​ഷ​ണ​ൽ ഹൈ​വേ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ജി​ഇ​ഒ എം.​അ​ബ്ദു​ൽ സ​മ​ദ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ബോ​ർ​ഡ് യോ​ഗം ചേ​രു​ക​യും ചെ​യ്തു.