നെ​ടു​ങ്ക​യം പാ​ത​യി​ൽ ആ​ന​ക​ളു​ടെ സ്വൈ​ര​വി​ഹാ​രം: സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക​മാ​വു​ന്നു
Friday, January 15, 2021 12:38 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നെ​ടു​ങ്ക​യ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ ആ​ന​ക​ളു​ടെ സ​ഞ്ചാ​ര​വും സ​മീ​പ​ത്തെ തി​രി​ശ് സ്ഥ​ല​ങ്ങ​ളി​ൽ ആ​ന​ക​ൾ ത​ന്പ​ടി​ക്കു​ന്ന​തും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക​മാ​വു​ന്നു. ക​രു​ളാ​യി ചെ​റു​പു​ഴ​യി​ൽ നി​ന്ന് നെ​ടു​ങ്ക​യ​ത്തേ​ക്കു​ള്ള ര​ണ്ട​ര​കി​ലോ​മീ​റ്റ​ർ വ​ന​പാ​ത​യി​ലാ​ണ് കാ​ട്ടാ​ന​ക​ൾ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത്. ക​രു​ളാ​യി വ​നം കാ​ട്ടാ​ന​ക​ളു​ടെ കേ​ന്ദ്ര​മാ​ണെ​ങ്കി​ലും നെ​ടു​ങ്ക​യം പാ​ത​യി​ലൂ​ടെ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് അ​ടു​ത്ത കാ​ല​ത്താ​ണ് വ​ർ​ധി​ച്ച​ത്.

നെ​ടു​ങ്ക​യ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ളെ പ്ര​ധാ​ന​മാ​യും ആ​ക​ർ​ഷി​പ്പി​ക്കു​ന്ന​തും ഈ ​വ​ന​പാ​ത​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​മാ​ണ്. ഇ​രു ഭാ​ഗ​ങ്ങ​ളി​ലും ഇ​ട​തൂ​ർ​ന്ന​വ​ന​വും നി​ല​ന്പൂ​ർ തേ​ക്കി​ന്‍റെ മ​നോ​ഹാ​രി​ത​യും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ചെ​റു​പു​ഴ​യി​ൽ നി​ന്ന് നെ​ടു​ങ്ക​യ​ത്തേ​ക്ക് പോ​കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​ച്ച് കാ​ന​ന ഭം​ഗി ആ​സ്വാ​ദി​ച്ചാ​ണ് ക​ട​ന്ന് പോ​കാ​റ്. കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡ് ക​ട​ന്ന് പോ​കു​ന്ന​ത് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​ണ്.

ആ​ന​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും സ​ഞ്ചാ​രി​ക​ൾ​ക്കാ​വു​ന്നു​ണ്ട്. എ​ന്നാ​ൽ വ​ന ടൂ​റി​സം പ​രി​ചി​ത​മ​ല്ലാ​ത്ത സ​ഞ്ചാ​രി​ക​ൾ ആ​ന​ക​ളെ റോ​ഡ​രി​കി​ൽ കാ​ണു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്. ചെ​റു​പു​ഴ നെ​ടു​ങ്ക​യം റോ​ഡി​ലെ വ​ള​വും തി​രി​വും കാ​ര​ണം വാ​ഹ​ന​ത്തി​ന​ടു​ത്തെ​ത്തു​ന്പോ​ഴാ​ണ് സ​ഞ്ചാ​രി​ക​ൾ ആ​ന​ക്കൂ​ട്ട​ങ്ങ​ളെ കാ​ണു​ന്ന​ത്. വ​ന​പാ​ത​യി​ൽ സ​ഞ്ചാ​രി​ക​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​തും ആ​ന​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​നി​ട​യാ​ക്കും.

വ​ന​ത്തി​ൽ നി​ന്ന് റോ​ഡ് മു​റി​ച്ച് ക​ട​ന്ന് ക​രി​ന്പു​ഴ​യി​ലെ​ത്തി വെ​ള്ളം കു​ടി​ക്കാ​നാ​ണ് ആ​ന​ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങു​ന്ന​ത്. വ​ന​ത്തി​ലെ ആ​ന​ത്താ​ര​ക​ളും ജ​ല​സ്രോ​ത​സു​ക​ളും കു​റ​ഞ്ഞ​തും ഭ​ക്ഷ​ണം കി​ട്ടാ​ത്ത​തും ആ​ന​ക​ളെ വ​ന​ത്തി​ന് പു​റ​ത്തെ​ത്തി​ക്കു​ക​യാ​ണ്.