ചാ​ലി​യാ​റി​ൽ ഭ​വ​നര​ഹി​ത​രാ​യ മു​ഴു​വ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ട് നി​ർ​മി​ച്ചു ന​ൽ​കും
Thursday, January 14, 2021 12:27 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ മു​ഴു​വ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ര​ണസ​മി​തി വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ ഏ​ക പ്ര​സി​ഡ​ന്‍റാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ഹ​ര​ൻ. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി​ക​ളു​ള്ള പ​ഞ്ചാ​യ​ത്താ​ണ് ചാ​ലി​യാ​ർ. 39 ആ​ദി​വാ​സി കോ​ള​നി​ക​ൾ ഉ​ണ്ട്. അ​തി​ൽ സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​വ​രും വീ​ടു​ക​ൾ ഇ​ല്ലാ​ത്ത​വ​രു​മു​ണ്ട്.
അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഭ​വ​ന​ര​ഹി​ത​രാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ക​യാ​ണ് ഈ ​ഭ​ര​ണ സ​മി​തി​യു​ടെ ല​ക്ഷ്യം. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ​യും പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പി​ന്‍റേയും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. അ​തു​പോ​ലെ ത​ന്നെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗം നേ​രി​ടു​ന്ന വ​ലി​യ ഒ​രു വി​ഷ​യ​മാ​ണ് കു​ടി​വെ​ള്ള പ്ര​ശ്നം. അ​തി​നും ഈ ​ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ പ​രി​ഹാ​രം കാ​ണും. ത​ങ്ങ​ളു​ടെ ഇ​ട​യി​ൽ നി​ന്ന് ഒ​രു പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ അ​വ​ർ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തും. അ​വ​രോ​ടൊ​പ്പം ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ഒ​പ്പം ഉ​ണ്ടാ​കും. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കും. താ​നും വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​ണ്. അ​തി​നാ​ൽ ത​ന്നെ ചെ​റു​കി​ട ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി മ​ന​സി​ലാ​ക്കു​മെ​ന്നും ഭ​ര​ണ​സ​മി​തി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നും മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു.