മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് നി​ല​ന്പൂ​രി​ൽ നി​യ​മ​സ​ഹാ​യ ക്ലിനി​ക് തു​ട​ങ്ങി
Thursday, January 14, 2021 12:26 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് നി​യ​മ സ​ഹാ​യ ക്ലി​നി​ക് തു​ട​ങ്ങി. ക്ലീ​നി​ക്കി​ൽ ഒ​രു അ​ഭി​ഭാ​ഷ​കന്‍റേയും ഒ​രു പാ​രാ ലീ​ഗ​ൽ വൊളണ്ടിയറുടേയും സേ​വ​നം എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും രാ​വി​ലെ 10 മ​ണി​മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​മ​ണി​വ​രെ ല​ഭി​ക്കും.
നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്ലിനി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ക. നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ല​ന്പൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കെ.​വി. കൃ​ഷ്ണ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ എ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​റി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.