നി​യ​മ​സ​ഹാ​യ ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Thursday, January 14, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ നി​യ​മ​സ​ഹാ​യ ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക്ലി​നി​ക്കി​ന്‍റെ ഉ​ദ്്ഘാ​ട​നം ജി​ല്ലാ ജ​ഡ്ജി​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ചെ​യ​ർ​മാ​നു​മാ​യ കെ.​പി.​അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മു​തി​ർ​ന്ന​പൗ​ര ന്മാരു​ടെ സൗ​ക​ര്യാ​ർ​ത്ഥം പെ​രി​ന്ത​ൽ​മ​ണ്ണ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ താ​ഴെ നി​ല​യി​ൽ ആ​ണ് ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു ചു​മ​ത​ല​ക്കാ​രി​യും പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ പി.​ടി.​ജാ​ഫ​റാ​ലി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യാ​ണ് നി​യ​മ​സ​ഹാ​യ ക്ലി​നി​ക് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് നി​യ​മ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ മ​ന​സി​ലാ​ക്കി നീ​തി നേ​ടാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് നി​യ​മ​സ​ഹാ​യ ക്ലി​നി​ക്കി​ന്‍റെ ല​ക്ഷ്യം.

വ​ക്കീ​ല​ൻ​മാ​രു​ടേ​യും പാ​ര ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സേ​വ​നം എ​ല്ലാ തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ക്ലി​നി​ക്കി​ൽ ല​ഭ്യ​മാ​ണ്. ച​ട​ങ്ങി​ൽ സ​ബ് ക​ള​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ഉ​ത്ത​ക്കാ​ട​ൻ സ്വാ​ഗ​ത​വും ജ​ലാ​ലു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പാ​ര​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഷി​നോ​ദ്, ഷാ​ജ​ഹാ​ൻ, വ​സ​ന്ത, ഫാ​ത്തി​മ, കു​മാ​രി, ദീ​പ, സു​നി​ത, അ​ഞ്ജ​ലി തു​ട​ങ്ങി​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു.