പ​ന​വൂ​രി​ൽ തു​ട​ർ ഭ​ര​ണം മേ​ഹി​ച്ച് എ​ൽ​ഡി​എ​ഫ്
Monday, November 30, 2020 11:37 PM IST
നെ​ടു​മ​ങ്ങാ​ട്:​ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ മാ​റി മാ​റി ഭ​ര​ണം കൈ​യാ​ളു​ന്ന പ​ന​വൂ​രി​ൽ ഇ​ക്കു​റി ക​ടു​ത്ത മ​ത്സ​രം. തു​ട​ർ ഭ​ര​ണ​ത്തി​നാ​യി എ​ൽ​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും പോ​രാ​ടുേ​മ്പാ​ൾ ക​ട​ന്നു​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൻ​ഡി​എ. ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫി​ന് എ​ട്ട് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു.​യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സി​ന് മൂ​ന്നും മു​സ്ലീം ലീ​ഗി​ന് ഒ​ന്നും ഒ​രു കോ​ൺ​ഗ്ര​സ് വി​മ​ത​ന്‍റേ​തും ഉ​ൾ​പ്പെ​ടെ അ​ഞ്ച് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു.​ഒ​രു സീ​റ്റ് ബി​ജെ​പി നേ​ടി.​മ​ല​മു​ക​ൾ വാ​ർ​ഡി​ലാ​ണ് ബി​ജെ​പി ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​ൽ സി​പി​എം 11 സീ​റ്റി​ലും സി​പി​ഐ ര​ണ്ടി​ലും ര​ണ്ടി​ട​ത്ത് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​രു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.​യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ് 13 സീ​റ്റി​ലും മു​സ്ലീം​ലീ​ഗ് ര​ണ്ടി​ലും മ​ത്സ​രി​ക്കു​ന്നു..14 സീ​റ്റി​ൽ ബി​ജെ​പി​യും ര​ണ്ടി​ൽ എ​സ്ഡി​പി​ഐ​യും മ​ത്സ​രി​ക്കു​ന്നു.