കു​ന്നു​കു​ഴി​യി​ല്‍ ക​രു​ത്തു​കാ​ട്ടാ​ന്‍ വ​നി​ത​ക​ള്‍ രം​ഗ​ത്ത്
Monday, November 30, 2020 11:36 PM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ 26ാം വാ​ര്‍​ഡാ​യ കു​ന്നു​കു​ഴി​യി​ല്‍ പോ​രാ​ട്ടം ക​ടു​ക്കു​ന്നു.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എ.​ജി. ഒ​ലീ​ന മ​ത്സ​രി​ക്കു​മ്പോ​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ന്‍ കൗ​ണ്‍​സി​ല​ര്‍ മേ​രി പു​ഷ്പ​വും എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി ബി​ന്ദു വ​ലി​യ​ശാ​ല​യു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​റു ബൂ​ത്തു​ക​ളി​ലാ​യി 6,800ല്‍​പ്പ​രം വോ​ട്ട​ര്‍​മാ​ര്‍ ഇ​വി​ടെ​യു​ണ്ട്. കോ​ണ്‍​ഗ്ര​സി​നെ​യും സി​പി​എ​മ്മി​നെ​യും മാ​റി​മാ​റി തു​ണ​ച്ചി​ട്ടു​ള്ള വാ​ര്‍​ഡി​ല്‍ ശ​ക്ത​മാ​യി പൊ​രു​താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് എ​ൻ​ഡി​എ.
മൂ​ല​വി​ളാ​കം സ്വ​ദേ​ശി​നി​യാ​യ ഒ​ലീ​ന കേ​ശ​വ​ദാ​സ​പു​രം എം​ജി കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​ണ്. അ​ധ്യാ​പ​ക സം​ഘ​ട​ന (എ​കെ​പി​ടി​സി​എ)​യു​ടെ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​വ​ര്‍ ര​ണ്ടു വ​ര്‍​ഷം അ​ഖി​ലേ​ന്ത്യാ സം​ഘ​ട​ന​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം യൂ​ണി​വേ​ഴ്സി​റ്റി സി​ന്‍​ഡി​ക്ക​റ്റ് മെ​മ്പ​റു​മാ​യി​രു​ന്നു. പുക​സ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് ഇ​പ്പോ​ള്‍.
പാ​ള​യം യു​പി​എ​സി​ലെ അ​ധ്യാ​പി​ക​യാ​ണ് മേ​രി പു​ഷ്പം. കു​ന്നു​കു​ഴി ആ​ര്‍​പി ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി​നി​യാ​യ ഇ​വ​ര്‍ കോ​ണ്‍​ഗ്ര​സ് പ​ട്ടം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ്. 2010-15 ൽ ​കു​ന്നു​കു​ഴി കൗ​ണ്‍​സി​ല​റാ​യി​രു​ന്നു.
ബി​ന്ദു വ​ലി​യ​ശാ​ല മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. കു​ന്നു​കു​ഴി വ​ടൈ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​ണ്. 2015ല്‍ ​ജ​ന​റ​ല്‍ വാ​ര്‍​ഡാ​യി​രു​ന്ന കു​ന്നു​കു​ഴി​യി​ല്‍ സി​പി​എ​മ്മി​ലെ ഐ.​പി. ബി​നു 150ല്‍​പ്പ​രം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.